ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും, മുന്നറിയിപ്പ് നൽകി കുവൈത്ത് ട്രാഫിക് വിഭാഗം

Published : Sep 21, 2025, 05:19 PM IST
Kuwait Traffic Accidents

Synopsis

ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്. ആറ് ദിവസത്തിനുള്ളിൽ ഓവർടേക്ക് ചെയ്യൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 1,300 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം. പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയതിന് ശേഷം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. എന്നാൽ, ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നത് ഒരു സാധാരണ നിയമലംഘനമായി തുടരുന്നുണ്ട്. ഇത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുകയും റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ആറ് ദിവസത്തിനുള്ളിൽ ഓവർടേക്ക് ചെയ്യൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 1,300 നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ ഫീൽഡ് പരിശോധനകളിലും ട്രാഫിക് ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തിലും ഈ അപകടകരമായ പ്രവണത തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ നിയമലംഘനങ്ങൾ ഗതാഗത തടസ്സങ്ങൾക്ക് മാത്രമല്ല, നിരവധി അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റ് ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ