- Home
- Pravasam
- 125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ
125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ
ദുബൈ: ദുബൈയുടെ നഗരഹൃദയത്തിൽ 125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്റെ എയർബസ് എ380 വിമാനം! ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലാണിതെന്ന രീതിയിൽ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ്.

'ദുബൈ എയർ ഹോട്ടൽ'
ദുബൈ എയർ ഹോട്ടൽ' എന്ന പേരിൽ പ്രചരിക്കുന്ന ഈ അത്ഭുത പദ്ധതി വെറും വ്യാജമാണെന്ന് എമിറേറ്റ്‌സ് എയർലൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
എഐ നിർമ്മിതം
ഇത് പൂർണ്ണമായും എഐ നിർമ്മിതമാണ്. 3.6 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോ സത്യമാണെന്ന് പല അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു.
എമിറേറ്റ്സ്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതും വാസ്തവവിരുദ്ധവുമാണെന്ന് എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി
വീഡിയോയുടെ സത്യാവസ്ഥ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ഡിജിറ്റൽ കലാസൃഷ്ടി മാത്രമാണിത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ
വീഡിയോയിൽ കെട്ടിടത്തിന്‍റെ ഉയരം 580 മീറ്ററാണെന്നും നിർമ്മാണ ചിലവ് 300 കോടി ഡോളറാണെന്നും ഉള്ള വിശദാംശങ്ങൾ കണ്ടതോടെയാണ് ഇത് യഥാർത്ഥ പദ്ധതിയാണെന്ന് ആളുകൾ വിശ്വസിച്ചത്.
എമിറേറ്റ്സ്
നിലവിൽ ദുബൈ മറീനയിലെ 'സീൽ' ആണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ. 82 നിലകളുള്ള ഈ കെട്ടിടത്തിന് 377 മീറ്ററിലധികം ഉയരമുണ്ട്.
എമിറേറ്റ്സ്
ആകാശത്ത് വിമാനം താങ്ങിനിൽക്കുന്ന ഹോട്ടൽ നിലവിൽ ഒരു ഡിജിറ്റൽ സങ്കല്പം മാത്രമാണ്.
എമിറേറ്റ്സ്
'ദുബൈ എയർ ഹോട്ടൽ' എഐ നിര്‍മ്മിത സങ്കൽപ്പം മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

