കൊവിഡ് നിയന്ത്രണങ്ങളിലേക്ക് ഇളവുകള്‍; സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കുവൈത്ത്

Published : Aug 18, 2020, 12:09 AM IST
കൊവിഡ് നിയന്ത്രണങ്ങളിലേക്ക് ഇളവുകള്‍; സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കുവൈത്ത്

Synopsis

കൊവിഡ് മൂലം സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ നാലാം ഘട്ടമാണ് കുവൈത്തിൽ ആരംഭിക്കുന്നത്. സലൂണുകൾ, ബസ് സർവ്വീസുകൾ, ഹെൽത്ത് ക്ലബുകൾ, തയ്യല്‍ക്കടകള്‍ തുടങ്ങിയവയെല്ലാം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

കുവൈത്ത് സിറ്റി: കൊവിഡ് മൂലം ഏർപ്പെടുത്തിയ നിരോധനങ്ങളിൽ കൂടുതൽ ഇളവ് വരുത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ബസ് സർവ്വീസും, സലൂണുകളും ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കൊവിഡ് മൂലം സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ നാലാം ഘട്ടമാണ് കുവൈത്തിൽ ആരംഭിക്കുന്നത്.

സലൂണുകൾ, ബസ് സർവ്വീസുകൾ, ഹെൽത്ത് ക്ലബുകൾ, തയ്യല്‍ക്കടകള്‍ തുടങ്ങിയവയെല്ലാം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ബസുകൾ സർവ്വീസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണെങ്കിലും ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും.

റെസ്റ്റോറൻറുകളിൽ ചൊവ്വാഴ്ച മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. എല്ലാ തീന്‍മേശകളിലും അണുവിമുക്ത സംവിധാനങ്ങൾ ഒരുക്കണം. സലൂണുകൾ തുറക്കുന്നതോടെ ഈ മേഖലയിൽ മാസങ്ങളായി ജോലി ഇല്ലാതിരുന്നവർക്കും ആശ്വാസമാണ്. അതേസമയം ഓഡിറ്റോറിയങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ അടഞ്ഞ് തന്നെ കിടക്കും. ഇവ അടുത്ത ഘട്ടത്തിൽ തുറന്നേക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ