അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം ഏഷ്യക്കാര്‍ പിടിയില്‍

By Web TeamFirst Published Aug 17, 2020, 10:52 PM IST
Highlights

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ സഹായം ചെയ്തുകൊടുക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

മസ്‌കറ്റ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് രണ്ട് ബോട്ടുകളും പിടിച്ചെടുത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഹം വിലായത്ത്, ഷിനാസ് വിലായത്ത് എന്നിവയുടെ തീരങ്ങളില്‍ നിന്നാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളില്‍ നിന്നുമായി വിവിധ ഏഷ്യന്‍ രാജ്യക്കാരായ 24 പേരാണ് പിടിയിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ സഹായം ചെയ്തുകൊടുക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരുമായി സഹകരിക്കുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കും.  

ഇത്തരക്കാരെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് 9999 എന്ന നമ്പറില്‍ വിളിച്ചോ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി നേരിട്ടോ ഇത്തരക്കാരുടെ വിവരങ്ങള്‍ നല്‍കാനാവും.

click me!