Latest Videos

മലയാളികള്‍ക്ക് നന്ദി പറഞ്ഞ്, 'മലയാളം സംസാരിച്ച് വൈറലായ' കുവൈത്തി ബ്ലോഗര്‍

By Web TeamFirst Published Mar 24, 2019, 5:04 PM IST
Highlights

കുവൈത്തി ടിവിയില്‍ അവതാരകയായ മറിയം മലയാളം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. മറിയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മലയാളം സംസാരിക്കുന്ന നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്തി ബ്ലോഗറും അധ്യാപികയും ടിവി അവതാരകയുമായ മറിയം അല്‍ കബന്ദി. പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്ന കുവൈത്തിയെന്ന പേരില്‍ പ്രശസ്തയായ മറിയമാണ് കുവൈത്തില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തത്. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിന് ലോകമെമ്പാടുമുള്ള മലയാളികളോട് നന്ദിയുണ്ടെന്നും മറിയം പറഞ്ഞു.

കുവൈത്തി ടിവിയില്‍ അവതാരകയായ മറിയം മലയാളം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. മറിയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മലയാളം സംസാരിക്കുന്ന നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ പകുതി മലയാളിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മറിയം പറ‍ഞ്ഞു. കേരളത്തിന്റെയും അറബ് നാടിന്റെയും സാംസ്കാരിക വൈവിദ്ധ്യം മനസിലാക്കാന്‍ കഴിഞ്ഞ അനുഭവവും അവര്‍ വിവരിച്ചു.

കുവൈത്ത് ദേശീയ ചാനലില്‍ കാലാവസ്ഥാ അവതാരകയായ മറിയത്തിന്റെ പിതാന് കുവൈത്തിയും മാതാവ് കോഴിക്കോടുകാരിയുമാണ്. ഉമ്മയുടെ നാട്ടില്‍ വരുമ്പോള്‍ കുവൈത്തി വേഷത്തില്‍ മലയാളം സംസാരിക്കുന്നത് കേട്ട് നാട്ടുകാര്‍ അത്ഭുതപ്പെട്ടിരുന്ന കാര്യം അവര്‍ വിവരിച്ചു. മലയാളം സംസാരിക്കുന്ന അറബിപ്പെണ്‍കുട്ടിയാണെന്നായിരുന്നു നാട്ടുകാരുടെ ധാരണ. പിന്നീട് കേരളത്തിലേക്ക് വരുമ്പോള്‍ വസ്ത്രം ചുരിദാര്‍ ആക്കിയതോടെ അറബി സംസാരിക്കുന്ന മലയാളി എന്നായി വിശേഷണം.

നിരവധി ടെലിവിഷന്‍ ഷോകളില്‍ മറിയം മലയാളം സംസാരിക്കുന്നത് മലയാളികള്‍ക്കിടയില്‍ വൈറലായിരുന്നു. മലയാളികളെപ്പൊലെ സംസാരിക്കുന്നതിന് പുറമെ കുറച്ചൊക്കെ എഴുതാനും അറിയാം. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന കോഴിക്കോട് ഫെസ്റ്റിൽ പ്രസിഡന്റ് കെ.ഷൈജിത് അധ്യക്ഷത വഹിച്ചു.

click me!