
റിയാദ്: ലോകത്ത് വിദേശികൾ കൂടുതലുള്ള മൂന്നാമത്തെ രാജ്യം സൗദി അറേബ്യയെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട്. അമേരിക്കയാണ് ഏറ്റവും കൂടുതൽ വിദേശികൾ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം സൗദിയിൽ 10.8 ദശലക്ഷം വിദേശികളാണുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ വിദേശികൾ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 48.2 ദശലക്ഷം വിദേശികളുണ്ട്.
രണ്ടാം സ്ഥാനാലുള്ള റഷ്യയിൽ 11.6 ദശലക്ഷം വിദേശികളാണുള്ളത്.
സൗദിയിലെ വിദേശികളുടെ എണ്ണവുമായി ബന്ധപ്പെട്ടു വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട കണക്കുകളും കഴിഞ്ഞ വർഷം ജനറൽ അതോരിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളും സമാനമാണ്. ജനറൽ അതോരിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം സൗദിയിൽ 1,06,66,475 വിദേശികളാണുള്ളത്. ഇതിൽ 80,89,976 പേര്‍ സ്വകാര്യ മേഖലയിലും 9,16,768 പേര് സർക്കാർ മേഖലയിലും ജോലിചെയ്യുന്നു. 16,59,729 ഗാർഹിക ജോലിക്കാരും രാജ്യത്തുണ്ട്.
അതേസമയം സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്നും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam