കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത

Published : Dec 15, 2025, 06:08 PM IST
kuwait rain

Synopsis

കുവൈത്തിൽ തിങ്കളാഴ്ച മുതൽ ആഴ്ചാവസാനം വരെ മഴയ്ക്ക് സാധ്യത. മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകും. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴയുടെ ശക്തി കൂടും. 

കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച മഴയ്ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നും, മേഘാവൃതമായ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴയുടെ ശക്തി കൂടുമെന്നും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടി മഴ പെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ച് കാലാവസ്ഥയിൽ സമയത്തിലും മഴയുടെ അളവിലും ചെറിയ മാറ്റങ്ങൾ കാണാമെന്ന് അദ്ദേഹം വിശദീകരിച്ചു അതോടൊപ്പം ദൃശ്യപരത കുറയാനും മൂടൽമഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും, അതിനാൽ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കേണ്ടി വരുമെന്നും റമദാൻ കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ
റോഡിലെ തിരക്ക് കുറയും, രണ്ട് വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ദുബൈ