
കുവൈത്ത് സിറ്റി: ഈ മാസം അവസാനത്തോടെ കുവൈത്തിൽ താപനില കുത്തനെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്കോ അതിൽ താഴെ മൈനസ് ഒന്ന് (-1) ഡിഗ്രിയിലേക്കോ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മരുഭൂമി മേഖലകളിൽ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ കന്നുകാലി ഉടമകളും ഫാം ഉടമകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാനും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ഞായറാഴ്ച പകൽ സമയത്ത് ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പകൽ സമയങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവ് അനുഭവപ്പെടും. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് മാറുന്നതോടെ സ്ഥിതി മാറും. മിതമായതോ അല്ലെങ്കിൽ ശക്തമായതോ ആയ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പുതുവത്സര അവധിക്കാലത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam