കൊറോണ: ദേശീയ ദിനാചരണം, വിമോചന ദിനം ആഘോഷപരിപാടികൾ റദ്ദാക്കി കുവൈത്ത്

By Web TeamFirst Published Feb 24, 2020, 11:00 PM IST
Highlights

കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുവൈത്ത്‌ മന്ത്രി സഭയുടെ അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം

കുവൈത്ത്: കുവൈത്ത് ദേശീയ ദിനാചരണത്തിന്‍റെയും, വിമോചന ദിനാഘോഷത്തിന്‍റെയും ഭാഗമായി നാളെയും ബുധനാഴ്ചയും  നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദ് ചെയ്തു. കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുവൈത്ത്‌ മന്ത്രി സഭയുടെ അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം. കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നൽകേണ്ടന്നാണ് തീരുമാനം.

ബഹ്റൈന് പിന്നാലെ കുവൈത്തിലും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്. മറ്റൊരാള്‍ സൗദി പൗരനും മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. 

കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ്: വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെന്ന് കുവൈത്ത്

കൊറോണ ബാധ ഇറാനിൽ രണ്ട് മരണം: അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി

click me!