സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം തെറ്റ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും

By Web TeamFirst Published Oct 10, 2020, 10:33 AM IST
Highlights

വിലക്കേര്‍പ്പെടുത്തിയ നടപടി അങ്ങനെ തന്നെ തുടരുകയാണെന്നും 34 രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ലെന്നും പുതിയതായി മറ്റ് രാജ്യങ്ങളെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: യാത്രാ വിലക്കുള്ള 34 രാജ്യങ്ങളില്‍ ചിലതില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.  വിലക്കേര്‍പ്പെടുത്തിയ നടപടി അങ്ങനെ തന്നെ തുടരുകയാണെന്നും 34 രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ലെന്നും പുതിയതായി മറ്റ് രാജ്യങ്ങളെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിവിവരം അനുസരിച്ചായിരിക്കും വിലക്ക് നീക്കുന്ന നടപടികള്‍ സ്വീകരിക്കുകയെന്ന് നേരത്തെ കുവൈത്ത് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് യാത്ര സാധ്യമാവുകയില്ല. വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം മാത്രമേ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കൂ.

click me!