കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ എട്ട് പ്രവാസികൾക്ക് 10 വർഷം തടവ്, 18 ദശലക്ഷം ദിനാർ പിഴ

Published : Oct 02, 2026, 04:40 PM ISTUpdated : Oct 02, 2026, 04:41 PM IST
court verdict

Synopsis

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുവൈത്തിൽ എട്ട് പ്രവാസികൾക്ക് 10 വർഷം തടവ്. 18 ദശലക്ഷം ദിനാർ പിഴ. കേസുമായി ബന്ധപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തിയ കോടതി, കമ്പനികൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് 10 വർഷം കഠിനതടവും 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പരിഗണിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കേസുമായി ബന്ധപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തിയ കോടതി, കമ്പനികൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് എട്ട് പ്രവാസികളെയും രണ്ട് കമ്പനികളെയും കോടതി ശിക്ഷിച്ചത്.

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നടത്തിയ പരിശോധനകളിൽ എട്ട് വ്യത്യസ്ത കേസുകളിലായി 12 പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോ ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം, ലിറിക്ക പൗഡർ, ആറ് തൂക്കയന്ത്രങ്ങൾ എന്നിവയും കണ്ടെത്തി. പരിശോധനയിൽ ഒരു തോക്കും വെടിയുണ്ടകളും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 5,790 കുവൈത്ത് ദിനാർ പണവും പിടിച്ചെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കി ലുലു; പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഹെയ്‌ലിൽ തുറന്നു
മലയാളി സാമൂഹികപ്രവർത്തകൻ റിയാദിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിച്ചു