അധിക ഫീസ് അടയ്ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ഇടപാടുകാരുടെ 1.83 ലക്ഷം ദിനാർ തട്ടിയെടുത്തു; കുവൈത്തിൽ ജീവനക്കാരന് 10 വർഷം തടവ്

Published : Nov 07, 2026, 05:12 PM IST
court

Synopsis

ബാങ്ക് ഇടപാടുകാരിൽ നിന്ന് 1,83,000 ദിനാർ തട്ടിയെടുത്തു. കുവൈത്തിൽ ജീവനക്കാരന് 10 വർഷം തടവ്. കള്ളപ്പണം വെളുപ്പിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കോടതി ശിക്ഷിച്ചത്. പിഴയായി 5,50,000 ദിനാർ അടയ്ക്കാനും നിർദേശിച്ചു.

കുവൈത്ത് സിറ്റി: ബാങ്ക് ഇടപാടുകാരിൽ നിന്ന് 1,83,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ കുവൈത്തി ബാങ്ക് ജീവനക്കാരന് 10 വർഷം തടവുശിക്ഷ വിധിച്ചു. പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ക്രിമിനൽ കോടതിയുടെ മൂന്നാം ബെഞ്ച് ശിക്ഷ വിധിച്ചത്. പിഴയും പണം തിരിച്ചടയ്ക്കാനുള്ള ഉത്തരവും ഉൾപ്പെടെ ആകെ 5,50,000 ദിനാർ അടയ്ക്കാനും കോടതി നിർദേശിച്ചു.

ബാങ്കിൽ നിന്ന് വായ്പയെടുത്ത ഇടപാടുകാരെയാണ് പ്രതി തട്ടിപ്പിനിരയാക്കിയത്. വായ്പയുമായി ബന്ധപ്പെട്ട് അധിക ഫീസ് അടയ്ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. തുടർന്ന് കാലാവധി കഴിഞ്ഞ സിവിൽ ഐഡി കാർഡുകൾ കൈവശമുണ്ടായിരുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പണം കൈമാറ്റം നടന്ന സമയത്ത് ചില അക്കൗണ്ട് ഉടമകൾ കുവൈത്തിന് പുറത്തായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണവും ബാങ്കിന്റെ നിയമവിഭാഗം നടത്തിയ പരിശോധനയുമാണ് സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. തുടർന്ന് ശേഖരിച്ച തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 വർഷം തടവും സാമ്പത്തിക ബാധ്യതകളും ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് വെട്ടിപ്പൊളിച്ചുള്ള ദുരിതത്തിന് വിട; ആധുനിക നവീകരണ സാങ്കേതികവിദ്യയുമായി സൗദി അറേബ്യ
കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ അപകടം; മലയാളി വിദ്യാർത്ഥിനി ദുബായിൽ മരിച്ചു