
കുവൈത്ത് സിറ്റി: സർക്കാർ സർവീസുകളിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും കമ്മീഷൻ തലവൻ ഡോ. ഇസാം അൽ റുബൈയാൻ ഔദ്യോഗിക സർക്കുലർ അയച്ചു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതൽ നിർബന്ധമാക്കും.
പുതിയ നിബന്ധന പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഇനി മുതൽ അംഗീകാരം നൽകുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡോ. ഇസാം അൽ റുബൈയാൻ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam