കുവൈത്തിൽ ഹെറോയിൻ കടത്തിയ പ്രവാസിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി

Published : Oct 21, 2026, 03:50 PM ISTUpdated : Oct 21, 2026, 03:51 PM IST
court

Synopsis

കുവൈത്തിൽ ഹെറോയിൻ കടത്തിയ പ്രവാസിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ജസ്റ്റിസ് സാലിം അൽ അസൂസി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹെറോയിൻ കടത്തുകയും മയക്കുമരുന്ന് വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ജസ്റ്റിസ് സാലിം അൽ അസൂസി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരായ ഹുസൈൻ അൽ ദുരൈ, തലാൽ അൽ റാഷിദി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

കേസിന്റെ അന്വേഷണത്തിനിടെ സ്വന്തം രാജ്യക്കാരനായ മറ്റൊരാളുമായി ചേർന്ന് കുവൈത്തിലേക്ക് ഹെറോയിൻ കടത്താൻ ധാരണയിലെത്തിയതായി പ്രതി സമ്മതിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം തവണ ഹെറോയിൻ കുവൈത്തിലേക്ക് കൊണ്ടുവന്നതായും മയക്കുമരുന്ന് വിൽപ്പനയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകി. കേസിലെ തെളിവുകളും പ്രതിയുടെ കുറ്റസമ്മതവും പരിഗണിച്ചാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.

ടയറിനുള്ളിൽ ഒളിപ്പിച്ചത് മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ

കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിന്‍റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പരാജയപ്പെടുത്തി. അഞ്ച് ലക്ഷം കുവൈത്ത് ദിനാറിലധികം വിപണിവില കണക്കാക്കുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. തുർക്കി സ്വദേശിയായ ട്രക്ക് ഡ്രൈവറെ അധികൃതർ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കബ്ദ് പ്രദേശത്തുവെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ടയറിനുള്ളിൽ ഒളിപ്പിച്ചത് മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ, ട്രക്ക് ഡ്രൈവർ അറസ്റ്റിൽ
ന്യൂമോണിയ ബാധിച്ച് വർക്കല സ്വദേശി റിയാദിൽ മരിച്ചു