കുവൈത്തിലെ കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ കുറച്ചു; മറ്റ് ഇളവുകളും ഇന്നു മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Mar 23, 2021, 7:18 PM IST
Highlights

പൊതുജനങ്ങള്‍ക്ക് രാത്രി എട്ട് മണി വരെ കാല്‍നട യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ റസ്റ്റോറന്റുകള്‍ക്ക് കര്‍ഫ്യൂ സമയമായ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണി വരെ ഭക്ഷണ സാധനങ്ങള്‍ ഡെലിവറി ചെയ്യാനും അനുമതിയുണ്ട്. 

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍  പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക കര്‍ഫ്യൂവില്‍ ഏതാനും ഇളവുകള്‍ അനുവദിച്ചു. നേരത്തെ വൈകുന്നേരം അഞ്ച് മണി മുതല്‍ ആരംഭിച്ചിരുന്ന കര്‍ഫ്യു ഇന്നു മുതല്‍ വൈകുന്നേരം ആറ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‍രിം അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് രാത്രി എട്ട് മണി വരെ കാല്‍നട യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ റസ്റ്റോറന്റുകള്‍ക്ക് കര്‍ഫ്യൂ സമയമായ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണി വരെ ഭക്ഷണ സാധനങ്ങള്‍ ഡെലിവറി ചെയ്യാനും അനുമതിയുണ്ട്. പുതിയ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

കുവൈത്തില്‍ കൊവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ വ്രതാരംഭത്തിന് മുന്നോടിയായി കര്‍ഫ്യൂ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. അതേസമയം നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയും അധികൃതര്‍ തുടരുകയാണ്.

click me!