ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടൽ ക്വാറന്റീൻ നിയമത്തിൽ അടുത്തയാഴ്‍ച മുതൽ മാറ്റം

By Web TeamFirst Published Mar 23, 2021, 6:23 PM IST
Highlights

'സഹാല' പ്ലാറ്റ്ഫോമിലൂടെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനായി യാത്രക്കാര്‍ https://covid19.emushrif.om എന്ന വെബ്‍സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. 

മസ്‍കത്ത്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റീന്‍ നിയമത്തില്‍ അടുത്തയാഴ്‍ച മുതല്‍ സുപ്രധാന മാറ്റം. മാര്‍ച്ച് 29ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാജ്യത്തെത്തുന്നവര്‍ 'സഹാല' പ്ലാറ്റ്ഫോം വഴി തന്നെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

'സഹാല' പ്ലാറ്റ്ഫോമിലൂടെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനായി യാത്രക്കാര്‍ https://covid19.emushrif.om എന്ന വെബ്‍സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. യാത്രക്കാര്‍ ഇത്തരത്തില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്‍തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അവരെ കൊണ്ടുവരുന്ന വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ക്വാറന്റീന്‍ സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന മറ്റ് നിബന്ധനകള്‍ അതേപടി തുടരും.
 

click me!