സിറിയയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം, കുവൈത്ത് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത് 4,255 മയക്കുമരുന്ന് ഗുളികകൾ

Published : Aug 09, 2026, 04:46 PM IST
narcotic pills

Synopsis

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ വെച്ച് 4,255 ക്യാപ്റ്റഗൺ ഗുളികകൾ കസ്റ്റംസ് പിടികൂടി. സിറിയയിൽ നിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലഹരിമരുന്ന്. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ജസീറ എയർവേയ്സിന്‍റെ ടെർമിനൽ 5-ൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 4,255 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

സിറിയയിൽ നിന്ന് സ്വകാര്യ വിമാന സർവീസിൽ എത്തിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത ലഹരിമരുന്ന് ഗുളികകൾ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ബാഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ വ്യക്തിപരമായ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന മൂന്ന് പെട്ടികളിലായി 4,255 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തുകയായിരുന്നെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും പിടിച്ചെടുത്ത ലഹരിമരുന്നിനൊപ്പം ഇയാളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കൈമാറുകയും ചെയ്തു. അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലെ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ലഹരിമരുന്ന് കടത്ത് തടയാനുള്ള നടപടികൾ തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടാഴ്ച മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; താമസ-തൊഴിൽ നിയമലംഘനങ്ങൾക്ക് 48 പ്രവാസികൾ അറസ്റ്റിൽ