
കുവൈത്ത്: ഇസ്രായേല്‍- പലസ്തീൻ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഫലസ്തീനിനുള്ള പിന്തുണയില്‍ നിന്ന് വ്യതിചലിക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കി കുവൈത്ത്. പലസ്തീനിന് നേരെ തുടര്‍ച്ചയായി ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിക്കുകയും ചെയ്തു.
അല്‍ജീരിയയില്‍ നടന്ന ഓര്‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപറേഷൻ (ഒഐസി) പാര്‍ലമെന്‍റ് യൂണിയന്‍റെ പതിനേഴാമത് സെഷനില്‍ വച്ച് കുവൈത്ത് പ്രതിനിധി താമര്‍ അല്‍ സുവൈത്ത് എംപിയാണ് ഇക്കാര്യമറിയിച്ചത്.
ഖുര്‍ആൻ പകര്‍പ്പ് കത്തിക്കുന്നതിലും അവഹേളിക്കുന്നതിലുമുള്ള ശക്തമായ പ്രതിഷേധവും പരിപാടിയില്‍ കുവൈത്ത് അറിയിച്ചു. ഇത്തരം പ്രവണതകള്‍ വിദ്വേഷമല്ലാതെ മറ്റൊന്നും സൃഷ്ടിക്കില്ലെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പലസ്തീനാകട്ടെ, സ്ഥിരതയുടെ മഹത്തായതും ഏകവുമായ പാഛമായി തുടരുമെന്നും തലമുറകളായി കുവൈത്തിന്‍റെ മനസാക്ഷിയിസ്‍ അത് നിലനില്‍ക്കുമെന്നും താമര്‍ അല്‍ സുവൈത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തില്‍ ഇസ്രായേല്‍ കമാൻഡോകള്‍ ഒരു സ്ത്രീയടക്കം ഒമ്പത് പലസ്തീൻകാരെ വെടിവച്ച് കൊന്നിരുന്നു. ആകെ ഇരുപത് പേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒമ്പത് പേര്‍ മരിക്കുകയും നാല് പേര്‍ ഗുരുതരമായ പരുക്കുകളോടെയും മറ്റുള്ളവര്‍ സാരമല്ലാത്ത പരുക്കുകളോടെയും ആശുപത്രിയില്‍ തുടരുകയും ചെയ്യുകയായിരുന്നു.
അക്രമിയായ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. എന്നാലിതില്‍ ആളപായമൊന്നുമുണ്ടായില്ല. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയാണിതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.
ഗാസയില്‍ വിവിധയിടങ്ങളിലായി പരക്കെ വ്യോമാക്രമണങ്ങള്‍ നടക്കുകയായിരുന്നു. അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പ്, ദക്ഷിണ ഗാസലെ സൈത്തൂൻ, വടക്കൻ ഗാസയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലെല്ലാമായി ഒമ്പതോളം ആക്രമണങ്ങള്‍ നടന്നതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ