കുവൈത്ത് ഈ വർഷം നാടുകടത്തിയത് 18,000 വിദേശികളെ

By Web TeamFirst Published Nov 9, 2019, 12:08 AM IST
Highlights

ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. ഇതിൽ 12,000 പേർ പുരുഷന്മാരും 6,000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഈ വർഷം പതിനെണ്ണായിരം വിദേശികളെ നാടുകടത്തി. ഇതിൽ അയ്യായിരം പേർ ഇന്ത്യക്കാരാണ്. വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്ത വിധമാണ് നാട് കടത്തിയത്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് മറ്റുള്ളവർ.

ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. ഇതിൽ 12,000 പേർ പുരുഷന്മാരും 6,000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.

5,000 ഇന്ത്യക്കാരെയാണ് ഈ വർഷം നാടുകടത്തിയത്. 2500 ബംഗ്ലാദേശുകാർ, 2200 ഈജിപ്തുകാർ, 2100 നേപ്പാളികൾ എന്നിങ്ങനെയാണ് രാജ്യം തിരിച്ചള്ള കണക്ക്. കോടതിയിൽ കേസ് നിലനിൽക്കുന്നില്ലെങ്കിൽ നാടുകടത്തൽ നടപടികൾ കുവൈത്തിൽ ഇപ്പോൾ വേഗത്തിലാണ്. 

click me!