5000 ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതര്‍

By Web TeamFirst Published Nov 6, 2019, 1:52 PM IST
Highlights

താമസ-തൊഴില്‍ നിയമ ലംഘനങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍ ,പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഏറ്റവുമധികം പേരെ നാടുകടത്തിയത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തിനിടെ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിവിധ രാജ്യക്കാരായ 18,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിച്ചുണ്ടെന്നും അധികൃതര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം.

താമസ-തൊഴില്‍ നിയമ ലംഘനങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍ ,പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഏറ്റവുമധികം പേരെ നാടുകടത്തിയത്. ഈ വര്‍ഷം ഇങ്ങനെ നാടുകടത്തപ്പെട്ടവരില്‍ 12,000 പേര്‍ പുരുഷന്മാരും 6000 പേര്‍ സ്ത്രീകളുമാണ്. ഏറ്റവുമധികം പേരും ഇന്ത്യക്കാരണെങ്കില്‍ രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശ് പൗരന്മാരാണ് (2500 പേര്‍). തൊട്ടുപിന്നില്‍ ഈജിപ്തുകാരും (2200 പേര്‍) ശേഷം നേപ്പാള്‍ പൗരന്മാരുമാണ് (2100 പേര്‍). ഏത്യോപ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അമേരിക്കക്കാരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 50 പുരുഷന്മാരും എട്ട് സ്ത്രീകളും നാടുകടത്തല്‍ കേന്ദ്രത്തിലുണ്ടെന്നും ഇവരെ രണ്ട് ദിവസത്തിനുള്ളില്‍  സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

click me!