ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു

By Web TeamFirst Published Dec 8, 2020, 11:16 PM IST
Highlights

ഡിസംബർ 15നാണ്​ പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം. അതിനു് മുമ്പ് പുതിയ മന്ത്രിസഭ രൂപീകരിക്കും. ഇതിനു് മുന്നോടിയായി മുൻ പ്രധാനമന്ത്രി, സ്പീക്കർമാർ തുടങ്ങിയ പ്രധാന വ്യക്തികളുമായി അമീർ ശൈഖ് നവാഫ് അൽ അഹ്‍മദ് അൽ ജാബിർ അസ്സബാഹ് ചർച്ച നടത്തി. 

കുവൈത്ത് സിറ്റി: 37-ാമത്​ കുവൈത്ത്​ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനെ  അമീർ നിയമിച്ചു. ഡിസംബർ 15നാണ്​ പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം. അതിനു് മുമ്പ് പുതിയ മന്ത്രിസഭ രൂപീകരിക്കും. ഇതിനു് മുന്നോടിയായി മുൻ പ്രധാനമന്ത്രി, സ്പീക്കർമാർ തുടങ്ങിയ പ്രധാന വ്യക്തികളുമായി അമീർ ശൈഖ് നവാഫ് അൽ അഹ്‍മദ് അൽ ജാബിർ അസ്സബാഹ് ചർച്ച നടത്തി. 

പഴയ മന്ത്രിസഭയിലെ പ്രമുഖർ പുതിയ മന്ത്രിസഭയിലും ഇടം പിടിക്കുമെന്നാണ് സൂചന. ശൈഖ് ജാബിർ മുബാറക് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചതിനെ തുടർന്ന് 2019 ഡിസംബർ 17നാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്​  ആദ്യമായി പ്രധാന മന്ത്രിയാകുന്നത്.

click me!