കുവൈറ്റിലെ മഴക്കെടുതി; നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ അടുത്തയാഴ്ച്ച മുതല്‍ സ്വീകരിക്കും

By Web TeamFirst Published Nov 22, 2018, 11:55 PM IST
Highlights

കനത്ത മഴയെ തുടര്‍ന്ന് വസ്തുവകകള്‍ നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഘം അടുത്ത ഞായറാഴ്ച്ച മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ലഭിച്ച ശക്തമായ മഴയിൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കുവൈറ്റിൽ ഉണ്ടായത്. 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ അടുത്തയാഴ്ച്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. സാമൂഹ്യ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വസ്തുവകകള്‍ നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഘം അടുത്ത ഞായറാഴ്ച്ച മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ലഭിച്ച ശക്തമായ മഴയിൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കുവൈറ്റിൽ ഉണ്ടായത്. നിരവധി റോഡുകൾ തകരുകയും വാഹനങ്ങൾ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.

click me!