
കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം രാജ്യത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെയ‍്ക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായി തന്നെ അധ്യാപക നിയമനങ്ങള്‍ നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ അധ്യാപകരുടെയും അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും കുറവുള്ള സ്ഥലങ്ങളില്‍ സ്വദേശികളെയോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെയോ അല്ലെങ്കില്‍ ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളെയോ നിയമിക്കാനുള്ള നിര്‍ദേശം നല്‍കിയതായാണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കാന്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ അധ്യാപകരുടെ കുറവുള്ള മേഖലകളില്‍ ഈജിപ്ത്, തുനീഷ്യ, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് അധ്യാപകരെ നിയമിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam