ഇറാഖ് അധിനിവേശ കാലത്ത് തടവിലാക്കപ്പെട്ട സൗദി പൗരന്റെ ശരീരാവശിഷ്‍ടങ്ങള്‍ കൈമാറി

By Web TeamFirst Published Oct 23, 2021, 9:06 PM IST
Highlights

ഡിഎന്‍എ പരിശോധനയിലൂടെയാണ് ശരീര അവശിഷ്‍ടങ്ങള്‍ ക്യാപ്റ്റന്‍ അബ്‍ദുല്ല അല്‍ ഖര്‍നിയുടേതാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

കുവൈത്ത് സിറ്റി: 1990ലെ ഇറാഖ് അധിനിവേശ (Iraqi invasion) കാലത്ത് യുദ്ധകുറ്റവാളിയായി പിടിക്കപ്പെട്ട (Prisoner of War) സൗദി പൗരന്റെ ശരീര അവശിഷ്‍ടങ്ങള്‍ കുവൈത്ത് സൗദി അറേബ്യയ്‍ക്ക് കൈമാറി (handed over the remains) . കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ അബ്‍ദുല്ല അല്‍ ഖര്‍നി എന്നയാളുടെ മൃതദേഹ അവശിഷ്‍ടങ്ങളാണ് കഴിഞ്ഞ ബുധനാഴ്‍ച നടന്ന ചടങ്ങില്‍വെച്ച് കൈമാറിയതെന്ന് കുവൈത്ത് അറിയിച്ചു.

ഡിഎന്‍എ പരിശോധനയിലൂടെയാണ് ശരീര അവശിഷ്‍ടങ്ങള്‍ ക്യാപ്റ്റന്‍ അബ്‍ദുല്ല അല്‍ ഖര്‍നിയുടേതാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അല്‍ ഖര്‍നിയുടെ കുടുംബത്തിന് ശാന്തിനും സമാധാനം നേരുന്നുവെന്നും പ്രസ്‍താവനയില്‍ പറയുന്നു. 1990 ഓഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലേറെ ഇറാഖി സൈനികരും എഴുനൂറോളം യുദ്ധ ടാങ്കുകളും കുവൈത്തിനെ ആക്രമിച്ചത്. 

click me!