കുവൈത്ത്; ഇന്ത്യക്കാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർദ്ധന

By Web TeamFirst Published Oct 13, 2018, 1:43 AM IST
Highlights

കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകൾ പ്രകാരം മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര തുടരുകയാണ്  പത്തു ലക്ഷം ഇന്ത്യക്കാരാണു കുവൈത്തിൽ അധിവസിക്കുന്നത്‌.  

വൈത്ത്: കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകൾ പ്രകാരം മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര തുടരുകയാണ്  പത്തു ലക്ഷം ഇന്ത്യക്കാരാണു കുവൈത്തിൽ അധിവസിക്കുന്നത്‌.  

ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതായി കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പാക്കിസ്ഥാനികളുടെ എണ്ണത്തിൽ 1.8 ശതമാനവും ഇറാനികളുടെ എണ്ണത്തിൽ 1.7 ശതമാനവും കുറവ് രേഖപ്പെടുത്തി. 

അറബ്‌ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം 0.2 ശതമാനത്തിന്റെ കുറവുണ്ടായി. രാജ്യത്തെ തൊഴിൽ വിപണിയിലെ മൊത്തം ജനസംഖ്യ 26,23,000 മായിരുന്നു. ഇതിൽ 50.6 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. 

തൊഴിൽ ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനാറ് ലക്ഷത്തിൽ നിന്നും പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരമായി വർദ്ധിച്ചതായും.കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു. 25 നും നാല്പടതിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരാണ് രാജ്യത്ത് എത്തിയവരിലേറെയും. 
 

click me!