കുവൈത്തിലെ ഷോപ്പിംഗ് മാളിൽ സുരക്ഷാ ഭീഷണിയെന്ന് വാർത്ത; പ്രതികരിച്ച് ആഭ്യന്തര മന്ത്രാലയം, അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

Published : Mar 29, 2026, 05:09 PM IST
shopping mall

Synopsis

ഒരു ഷോപ്പിംഗ് മാളിൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ സാന്നിധ്യം സാധാരണ മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും അധികൃതർ. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിംഗ് മാളിൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യം സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു.

മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ സാന്നിധ്യം സാധാരണ മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷയും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിനായാണെന്നും മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും ജാഗ്രത പാലിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമനടപടികൾക്ക് വിധേയരാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

100 മേനി വിജയം നേടി ​ഗൾഫിലെ എസ്എസ്എൽസി വിദ്യാർത്ഥികൾ
ബജറ്റ് നിരക്കിൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം; ലിസ് ഒറിജിനൽ ബ്രാൻഡ് ഷോപ്പർ ദുബായിൽ