
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 75 പ്രകാരം, 2027 ജനുവരി 1 മുതൽ പുതിയ ഡോക്ടർമാർക്ക് ജോലി ലഭിക്കാൻ ദേശീയ ലൈസൻസിംഗ് പരീക്ഷ വിജയകരമായി പാസാകണം. പുതിയ നിയമം അനുസരിച്ച്, ഹ്യൂമൻ മെഡിസിൻ ബിരുദധാരികൾക്ക് കുവൈത്തി മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ (KMLE) നിർബന്ധമാക്കും. ദന്തവിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് കുവൈത്തി ഡെന്റൽ ലൈസൻസിംഗ് പരീക്ഷ (KDLE) പാസാകേണ്ടതായിരിക്കും.
ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷനോട് അനുബന്ധമായി ഒരു കുവൈത്തി പരീക്ഷാ കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറി ജനറലിന്റെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ഈ കൗൺസിലിൽ പ്രമുഖ അക്കാദമിക്, ആരോഗ്യ വിദഗ്ധർ ഉൾപ്പെടും. ആരോഗ്യ സേവനങ്ങളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, സ്വദേശിയും വിദേശിയും ആയ ഡോക്ടർമാർക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam