പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം

By Web TeamFirst Published May 2, 2020, 8:49 AM IST
Highlights


ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക് ‍‍ഡോണിൽ കുവൈത്തിൽ കുടുങ്ങി കിടക്കുന്നത്. 

ദില്ലി: രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സ‍ർക്കാ‍ർ ഇന്ത്യയെ അറിയിച്ചു. പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. 

ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. യുഎഇയ്ക്ക് ശേഷം ഇങ്ങനെയൊരു വാ​ഗ്ദാനം മുന്നോട്ട് വയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. 

ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക് ‍‍ഡോണിൽ കുവൈത്തിൽ കുടുങ്ങി കിടക്കുന്നത്. കുവൈത്തിൽ കൊവിഡ് ബാധിച്ചവരിൽ പകുതിയിലേറേയും ഇന്ത്യക്കാരാണ് എന്നാണ് കണക്ക്. ഇവരിൽ നിരവധി പേ‍ർ മലയാളികളാണ്. ഏറ്റവും ഒടുവിൽ വന്ന കണക്ക് അനുസരിച്ച് കുവൈത്തിൽ  4377 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തത്.  ഇതിൽ 1602 കേസുകളിൽ രോ​ഗമുക്തിയുണ്ടായി. 30 പേരാണ് ഇതുവരെ കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 

click me!