
കുവൈത്ത് സിറ്റി: ജന സഖ്യാ സന്തുലനം ലക്ഷ്യമിട്ട് കുവൈത്തില്‍ വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മനുഷ്യ വിഭവ ശേഷി അതോറിറ്റിയാണ് തീരുമാനത്തിന് പിന്നില്‍. സ്ഥാപനങ്ങളുടെ ആവശ്യം പഠിച്ച ശേഷം മാത്രമെ പുതിയ വിസ അനുവദിക്കൂ.
കമ്പനികളിൽ നിന്ന് കമ്പനികളിലേയ്ക്കും ചെറുകിട സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് ആണ് വർദ്ധിപ്പിക്കുക.
മാത്രമല്ല സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേയ്ക്ക് ഇഖാമ മാറ്റുന്നതിന് സുരക്ഷാ വകുപ്പിന്‍റെ അനുമതി നിർബന്ധമാക്കുക, ആശ്രിത വിസക്കാർക്ക് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം നിർത്തി വെയ്ക്കുക എന്നീ നിർദ്ദേശങ്ങളും അതോറിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. വിസ കച്ചവടം ഇല്ലാതാക്കുക, തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുക തുടങ്ങി ലക്ഷ്യം കൂടി മുൻനിർത്തിയാണ് അധികൃതരുടെ നീക്കം.
കമ്പനികളുടെയും, സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ ശക്തമായി പഠിച്ചതിന് ശേഷം മാത്രം വിസ അനുവദിച്ചാൽ മതിയെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam