
റിയാദ്: ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനു ശേഷവും പിഴ അടയ്ക്കാൻ കഴിയാത്തതിന്‍റെ പേരിൽ ജയിലുകളിൽ കഴിയുന്ന വിദേശികൾക്കും രാജാവിന്‍റെ കാരുണ്യത്തിൽ മോചനം സാധ്യമാകും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കിടക്കുന്നവരുടെ അഞ്ചു ലക്ഷം റിയാൽ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിർദ്ദേശം.
എന്നാൽ അഞ്ചു ലക്ഷം റിയാലിൽ കൂടുതൽ പിഴ അടയ്ക്കാൻ വിധക്കപ്പെട്ടവർക്ക് ഇത്രയും വലിയ തുക നല്കാൻ സാധ്യമല്ലെന്നു സ്ഥിരീകരിക്കപ്പെടുന്ന പക്ഷം ഇവരുടെ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും.ഇവരുടെ സാമ്പത്തിക പരാധീനത കോടതിയ്ക്ക് ബോധ്യപ്പെട്ടാൽ പിഴ ശിക്ഷക്ക് പകരം ഇത് ജയിൽവാസമാക്കി മറ്റും.
തുടർന്നു ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും. അതേസമയം റമദാനോട് അനുബന്ധിച്ചു സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം ബിനാമി ബിസിനസ്സ് ഉൾപ്പെടെ 29 കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കു ലഭിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam