ശൈഖ് മിശ്അല്‍ അല്‍ സബാഹ് പുതിയ കുവൈത്ത് കിരീടാവകാശി

By Web TeamFirst Published Oct 7, 2020, 3:27 PM IST
Highlights

പുതിയ കിരീടവകാശിയായി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ സബാഹ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് കിരീടാവകാശിയായി ശൈഖ് മിശ്അലിനെ നാമനിര്‍ദ്ദേശം ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍ അഹ്ദമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്. ശൈഖ് മിശ്അല്‍ അല്‍ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്ചയിച്ച വിവരം  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതു.

ഇപ്പോഴത്തെ അമീറിന്‍റെ അര്‍ദ്ധ സഹോദരനും കുവൈത്തിലെ പത്താമത്തെ അമീറായിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനുമാണ്. പുതിയ കിരീടവകാശിയായി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ സബാഹ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് കിരീടാവകാശിയായി ശൈഖ് മിശ്അലിനെ നാമനിര്‍ദ്ദേശം ചെയ്തത്. 2004 ഏപ്രില്‍ 13ന് മിനിസ്റ്റര്‍ പദവിയോടെ അദ്ദേഹം നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിതനായി. 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

click me!