
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഉപസ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനി രാജ്യത്ത് പുതിയ പ്രകൃതിവാതകപ്പാടം കണ്ടെത്തി. 'ജാസ' എന്ന് പേരിട്ടിരിക്കുന്ന വാതകപ്പാടം, രാജ്യത്തിന്റെ ഹൈഡ്രോ കാർബൺ വിഭവങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ നിരന്തര പരിശ്രമങ്ങളുടെ നേട്ടമാണ്. കെ ഒ സിയുടെ കണക്കനുസരിച്ച്, ജാസ-1 കിണറ്റിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ അസാധാരണമായ ഉത്പാദന നിരക്കാണുള്ളതെന്നാണ് കണ്ടെത്തൽ. പ്രതിദിനം 29 ദശലക്ഷം ഘനയടിയിലധികം ഉൽപ്പാദന നിരക്കാണുള്ളതെന്നാണ് കണ്ടെത്തൽ. പാരിസ്ഥിതികമായും സാങ്കേതികമായും ഒരു അപൂർവ കണ്ടെത്തലാണ്. കാർബൺ ഡൈ ഓക്സൈഡ് കുറവാണെന്നതും, ഹൈഡ്രജൻ സൾഫൈഡിൻ്റെയോ ജലാംശത്തിൻ്റെയോ സാന്നിധ്യം ഇവിടെയില്ലെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ