കൊവിഡ് പ്രതിരോധത്തില്‍ പിഴവുകളെന്ന് ആരോപണം; കുവൈത്തില്‍ ആരോഗ്യ മന്ത്രിയെ കുറ്റ വിചാരണ ചെയ്യുമെന്ന് എം.പി

By Web TeamFirst Published Oct 9, 2021, 1:18 PM IST
Highlights

സ്വദേശികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിലെ പരസ്‍പര വിരുദ്ധമായ നടപടികളും ചോദ്യം ചെയ്യുമെന്ന് ഹിഷാം അല്‍ സാലിഹ് എം.പി അറിയിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ (Covid management) പിഴവുകള്‍ സംഭവിച്ചെന്നാരോപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി (Kuwait Health Minister) ഡോ. ബാസില്‍ അല്‍ സബാഹിനെ കുറ്റ വിചാരണ ചെയ്യാന്‍ നീക്കം. പാര്‍ലമെന്റ് അംഗമായ (Kuwait MP) ഹിഷാം അല്‍ സാലിഹാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പൊതു ഖജനാവിലെ പണം പാഴാക്കിയെന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിച്ചാണ് കുറ്റ വിചാരണയ്‍ക്കുള്ള നീക്കം. സ്വദേശികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിലെ പരസ്‍പര വിരുദ്ധമായ നടപടികളും ചോദ്യം ചെയ്യുമെന്ന് ഹിഷാം അല്‍ സാലിഹ് എം.പി അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ മുന്‍കൈയെടുത്ത് നാഷണല്‍ ഡയലോഗ്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിക്കെതിരെ കുറ്റ വിചാരണ ആവശ്യവുമായി വീണ്ടുമൊരു പാര്‍ലമെന്റ് അംഗം രംഗത്തെത്തുന്നത്. 

click me!