ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചയക്കാന്‍ പദ്ധതിയുമായി കുവൈത്ത്

By Web TeamFirst Published Jul 17, 2021, 6:52 PM IST
Highlights

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: ദീര്‍ഘകാലമായി രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ച് തുടര്‍ ചികിത്സയ്ക്ക് സംവിധാനമൊരുക്കാന്‍ കുവൈത്ത് അധികൃതര്‍ ഒരുങ്ങുന്നു. യാത്ര ചെയ്യാന്‍ ബദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ തിരക്ക് കുറച്ച് കൂടുതല്‍ സജ്ജീകരണങ്ങളൊക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സ തുടരുന്നത് കാരണം ദീര്‍ഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാന്‍ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് ചികിത്സയുടെ അടുത്ത ഘട്ടം സ്വന്തം നാടുകളില്‍ തുടരുന്നതിനുള്ള സംവിധാനമൊരുക്കി നാട്ടിലേക്ക് അയക്കാനാണ് പദ്ധതിയിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!