വിഷമദ്യ ദുരന്തത്തിൽ വിറങ്ങലിച്ച് കുവൈത്ത്; മദ്യവിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയർന്നു, 23 മരണം

Published : Aug 15, 2025, 11:52 AM IST
kuwait poisonous liquor tragedy

Synopsis

മരണപ്പെട്ടവരുടെ എണ്ണം 23 ആയി ഉയർന്നു. കുവൈത്തിലെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചത്.

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിൽ വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ എണ്ണം 23 ആയി ഉയർന്നു. കുവൈത്തിലെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചതെന്നും സങ്കീർണതകളുടെ തീവ്രത കാരണം വെന്‍റിലേറ്ററുകളുടെ ഉപയോഗവും അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നതായും മന്ത്രാലയം വിശദീകരിച്ചു. ഗുരുതരാവസ്ഥയിലായ എല്ലാവരും ഏഷ്യൻ രാജ്യക്കാരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഉയർന്ന തലത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുമായി കുവൈത്ത് പോയ്സൺ കൺട്രോൾ സെന്‍റര്‍, സുരക്ഷാ ഏജൻസികൾ, മറ്റ് പ്രസക്തമായ അധികാരികൾ എന്നിവരുമായി ഏകോപിപ്പിച്ച് ആശുപത്രിയില്‍ കഴിയുന്ന എല്ലാവരെയും 24/7 നിരീക്ഷണിക്കുമെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജീവൻ രക്ഷിക്കാൻ എല്ലാവരും ജാഗ്രത പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനുകൾ വഴിയോ അംഗീകൃത ആശയവിനിമയ മാർഗങ്ങൾ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യാനും ദ്രുത ഇടപെടലിനും ജീവൻ രക്ഷിക്കാനുള്ള പരിചരണം നൽകാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി