
കുവൈത്ത് സിറ്റി: കുവൈത്ത് അൽ ഷഹീദ് പാർക്കിന്‍റെ മൂന്നാംഘട്ടം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്തു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്. ബുധനാഴ്ച വൈകിട്ട് അൽ സൂർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി സ്മാരകം അനാച്ഛാദനം ചെയ്തതോടെയാണ് പാർക്കിന്‍റെ പുതിയ ഘട്ടം ഔദ്യോഗികമായി തുറന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അൽ ഷഹീദ് പാർക്കിന്റെ സുപ്രധാന വികസനമാണ് മൂന്നാംഘട്ടമെന്നും സംസ്കാരം, വിനോദം, ടൂറിസം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള പ്രധാന കേന്ദ്രമെന്ന നിലയിൽ പാർക്കിന്റെ പ്രാധാന്യം ഇതോടെ കൂടുതൽ വർധിക്കുമെന്നും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അൽ സൂർ തിയേറ്റർ മൂന്നാംഘട്ടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇൻഡോർ, ഔട്ട്ഡോർ സാംസ്കാരിക-വിനോദ-ടൂറിസം സൗകര്യങ്ങളും പുതിയ ഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കുവൈത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ദേശീയ ഐക്യവും അവതരിപ്പിച്ച 'അൽ സൂർ' എന്ന കലാപരിപാടിയും അരങ്ങേറി. ചടങ്ങിന് ശേഷം പ്രധാനമന്ത്രി മൂന്നാംഘട്ടത്തിലെ വിവിധ സാംസ്കാരിക, വിനോദ, ടൂറിസം സൗകര്യങ്ങൾ സന്ദർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam