സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ കടുപ്പിച്ച് കുവൈത്ത്; നിരവധി പേർക്ക് തടവ്

Published : Oct 01, 2026, 05:22 PM IST
Court

Synopsis

കുവൈത്തിൽ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ കോടതി കടുത്ത ശിക്ഷകൾ വിധിച്ചു. അമീറിനെ അപമാനിച്ചതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും നിരവധി പേർക്ക് തടവ് ശിക്ഷ ലഭിച്ചു. വിഭാഗീയ സംഘർഷത്തിന് പ്രേരിപ്പിച്ച കുറ്റത്തിനും കോടതി നടപടിയെടുത്തു.

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട വിവിധ സ്റ്റേറ്റ് സെക്യൂരിറ്റി കേസുകളിൽ കടുത്ത ശിക്ഷ. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി ഇതുമായി ബന്ധപ്പെട്ട നിരവധി വിധികൾ പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയയിലൂടെ അമീറിനെ അപമാനിച്ചെന്ന കേസിൽ തലാൽ അൽ ദബ്ബൂസിന് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. ശിക്ഷ ഉടൻ നടപ്പാക്കാനും കോടതി ഉത്തരവിട്ടു.

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ ലുൽവ അൽ ഹുസൈനാനും മൻസൂർ അൽ മുഹാരിബിനും അഞ്ച് വർഷം വീതം കഠിന തടവ് വിധിച്ചു. ഓൺലൈനിൽ പ്രസിദ്ധീകരിച്ച വീഡിയോ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു കേസിൽ വിഭാഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഒരു കുവൈത്ത് പൗരന് മൂന്ന് വർഷം കഠിന തടവ് വിധിച്ചു. അമീറിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ ഒരാൾക്ക് രണ്ട് വർഷവും മറ്റൊരാൾക്ക് അഞ്ച് വർഷവും കഠിന തടവ് വിധിച്ചിട്ടുണ്ട്.

അതേസമയം, മഹ്മൂദ് അൽ ഫൈലക്കാവിക്കെതിരായ കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരപരിധിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു കേസിൽ അഭിഭാഷകനെ ഒരു കുറ്റത്തിൽ വെറുതെവിട്ട കോടതി, മറ്റൊരു കുറ്റത്തിൽ ശിക്ഷ നൽകാതെ രണ്ട് വർഷം നല്ലനടപ്പ് പാലിക്കണമെന്ന വ്യവസ്ഥയും 5,000 ദിനാർ ജാമ്യവും ഏർപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രണം ശക്തമാക്കും; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം
എമിറേറ്റ്സ് ഡ്രോ റാപിഡ് ഗെയിംസിൽ 250,000 ഡോളർ സമ്മാനം