ലോക സന്തോഷ സൂചികയിൽ കുവൈത്ത് 30-ാം സ്ഥാനത്ത്

Published : Mar 21, 2025, 04:54 PM IST
ലോക സന്തോഷ സൂചികയിൽ കുവൈത്ത് 30-ാം സ്ഥാനത്ത്

Synopsis

10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയമാണ് കുവൈത്തിനെ 30-ാം സ്ഥാനത്ത് എത്തിച്ചത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ കുവൈത്ത് 30-ാം സ്ഥാനത്ത്. 10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയത്തോടെയാണ് കുവൈത്ത് 30-ാം സ്ഥാനത്ത് എത്തിയത്.  45,089 ഡോളർ പ്രതിശീർഷ ജിഡിപിയുള്ള കുവൈത്ത് സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് ആഗോളതലത്തിൽ 29-ാം സ്ഥാനത്താണ്. സാമ്പത്തിക സമൃദ്ധി രാജ്യത്തിൻ്റെ സന്തോഷത്തിന് ഗണ്യമായ സംഭാവന നൽകുന്നു. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിൻ്റെ 25.5 ശതമാനം വരും.

ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിൽ രാജ്യം തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജീവിത സംതൃപ്തി വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇത് സന്തോഷ സൂചികയിലേക്ക് 11.6 ശതമാനം സംഭാവന ചെയ്യുന്നു. സ്വാതന്ത്ര്യം കുവൈത്തിൻ്റെ സന്തോഷത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യം 42-ാം റാങ്കിൽ 88.2 എന്ന ഉയർന്ന സ്കോർ നേടി. വ്യക്തിപരവും സാമൂഹികവുമായ സ്വാതന്ത്ര്യം മൊത്തത്തിലുള്ള സന്തോഷ സൂചികയുടെ 14.1 ശതമാനം സംഭാവന ചെയ്യുന്നു. ഇത് പൗരന്മാരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിൽ സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read Also -  'ഖിയാം' പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മോസ്‌ക് ഒരുങ്ങി; രാത്രി നമസ്കാരത്തിന് ആയിരക്കണക്കിന് പേർ പങ്കെടുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ