കുവൈത്തില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Nov 21, 2020, 11:38 PM IST
Highlights

ആകെ രോഗമുക്തരായവരുടെ എണ്ണം 131,560 ആയി ഉയര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 426 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139,734 ആയി. 511 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തരായവരുടെ എണ്ണം 131,560 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ആകെ മരണസംഖ്യ 863 ആയി. നിലവില്‍ 7,311 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 84 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5,667 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,047,902 ആയി. 

click me!