കുവൈത്തില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

Published : Oct 08, 2020, 10:51 PM IST
കുവൈത്തില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

Synopsis

109,441 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 101,314 പേര്‍ ആകെ രോഗമുക്തരായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 698 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 538 പേര്‍ പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ കുവൈത്തിലെ കൊവിഡ് മൂലമുള്ള മരണസംഖ്യ 642 ആയി. 109,441 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 101,314 പേര്‍ ആകെ രോഗമുക്തരായി. നിലവില്‍ 7,485 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,120 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs