വാര്‍ത്താ ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്‍ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച യുവാവിന് കുവൈത്തില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Oct 30, 2020, 10:20 AM IST
Highlights

കുവൈത്തിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നെന്ന തരത്തില്‍ രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചായിരുന്നു വ്യാജ വാര്‍ത്തയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുവൈത്ത് സിറ്റി: കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‍ത യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഈജിപ്‍തുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‍ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. കുവൈത്തിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നെന്ന തരത്തില്‍ രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചായിരുന്നു വ്യാജ വാര്‍ത്തയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച ഏജന്‍സി തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുകയായിരുന്നു. ജനുവരിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്ത മാസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്‍തു.

click me!