കുവൈത്തില്‍ ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി

By Web TeamFirst Published Jan 4, 2019, 12:21 AM IST
Highlights

ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കുവൈത്തിൽ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യൻ എംബസി പുറപ്പെടുവിച്ചത്. 
 

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവർക്ക് എമിഗ്രേഷൻ നൽകേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കുവൈത്തിൽ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യൻ എംബസി പുറപ്പെടുവിച്ചത്. 

2016 ലാണ് ഇതിന് മുൻപ് പട്ടിക പുറത്തിറക്കിയത്. ഗാർഹിക ജോലിയിൽ ഏർപ്പെട്ടുന്ന ഡ്രൈവർ, ഗദ്ദാമ, പാചകക്കാരൻ എന്നിവരുടെ പുതിയ ശമ്പളം 100 ദിനാറായി ഉയർത്തി. നേരത്തെ ഇത് 70 ഉം 85 ഉം ആയിരുന്നു. നേഴ്സിങ് ഡിപ്ലോമ ഉള്ളവർക്ക് 275 ദിനാറും ബിഎസ്സി നേഴ്സുമാർക്ക് 350 ദിനാറും ശമ്പളമായി നൽകണം.എക്സറേ ടെക്നീഷന് 310 ദിനാർ നൽകണം. 

ഡ്രൈവർമാരുടെ വേതനം 120 ആയി ഉയർത്തി. എഞ്ചിനീയർക്ക് 450 ഉം മനേജർ പദവിയിലുള്ളവർക്ക് 375ഉം ആധ്യാപക ജോലി ചെയ്യുന്നവർക്ക് 2 15 ദിനാറും മിനിമം വേതനം നൽകണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. അല്ലാത്തവർക്ക് എമിഗ്രേഷൻസ് ക്ലിയറൻസ് നൽകേണ്ടെന്നാണ് തീരുമാനം. 

click me!