
മുംബൈ: സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ മടങ്ങി വരുന്നവര്‍ക്ക് വീണ്ടും മറ്റൊരു വിസയില്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതിന് പുതിയ നിര്‍ബന്ധനകള്‍ ബാധകമാക്കി. ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍ മടങ്ങിയവര്‍ എക്സിറ്റ് രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ പുതിയ വിസ സ്റ്റാമ്പ് ചെയ്ത് നല്‍കുകയുള്ളൂവെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ജനുവരി ഏഴ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.
റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം പിന്നീട് തിരികെ വരാത്തവര്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് മാത്രമേ മറ്റൊരു വിസയില്‍ തിരികെ വരാനാവൂ എന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കാതെ മൂന്ന് വര്‍ഷത്തിന് മുന്‍പ് തിരികെ വരുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. എക്സിറ്റ് വിസ അടിക്കുമ്പോൾ സൗദി പാസ്പോര്‍ട് ഓഫീസിൽ നിന്നും ലഭിച്ച രേഖയോ വിദേശികളുടെ വിസ സംബന്ധമായ സേവനങ്ങൾ നൽകുന്ന മുഖീം സിസ്റ്റത്തിൽ നിന്നുള്ള റിപ്പോർട്ടോ പുതിയ വിസ അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്‍സികളെ കോണ്‍സുലേറ്റ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam