കുവൈത്തില്‍ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശികളെ നാടുകടത്തും

By Web TeamFirst Published Mar 9, 2021, 1:40 PM IST
Highlights

ഹോം ഡെലിവറി സേവനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. കര്‍ഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കിലും പുറത്തെ വിസയില്‍ ജോലി ചെയ്യുന്നവര്‍ ഡെലിവറി സേവനം നടത്തുന്നുണ്ടെങ്കില്‍ ഇവരെ പിടികൂടും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്ന് അധികൃതര്‍. മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും.

ഹോം ഡെലിവറി സേവനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. കര്‍ഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കിലും പുറത്തെ വിസയില്‍ ജോലി ചെയ്യുന്നവര്‍ ഡെലിവറി സേവനം നടത്തുന്നുണ്ടെങ്കില്‍ ഇവരെ പിടികൂടും. ഡെലിവറിക്ക് അനുമതിയുള്ള സ്ഥാപനമാണെങ്കിലും വിതരണം നടത്തുന്നയാളുടെ വിസ അതേ കമ്പനിയില്‍ തന്നെയാകണം. കര്‍ഫ്യൂ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസഥര്‍ ഇതുകൂടി പരിശോധിക്കും. 
 

click me!