സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാനൊരുങ്ങി കുവൈത്ത്

Published : Jan 18, 2019, 03:21 AM ISTUpdated : Jan 18, 2019, 05:17 AM IST
സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാനൊരുങ്ങി കുവൈത്ത്

Synopsis

സ്‌പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎൽഒ  പോലുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുകളിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് 

കുവൈത്ത് സിറ്റി: സ്‌പോൺസർഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ്  സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള  നിർദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.

സ്‌പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎൽഒ  പോലുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുകളിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള  നിർദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന .   

ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം. തൊഴിൽ വിപണി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വദേശി വൽക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ  പ്രധാന അജണ്ട. ഇതുമായി ചേർന്ന് പോകുന്ന തരത്തിലായിരിക്കും സ്പോൺസർഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട് . കഫീൽ സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം