
കുവൈത്ത് സിറ്റി: കമ്പനികളും ബാങ്കുകളും നടത്തുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകൾക്കും മത്സരങ്ങൾക്കുമായി ഏകീകൃത ഇലക്‌ട്രോണിക് സംവിധാനം നടപ്പിലാക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഈ പരിപാടികളിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുള്ള ഒരു വലിയ സംരംഭത്തിൻ്റെ ഭാഗമാണിത്. സമ്മാന നറുക്കെടുപ്പുകൾ സംഘടിപ്പിക്കുന്ന എല്ലാ കമ്പനികൾക്കും ഈ പുതിയ സംവിധാനം നിർബന്ധമായിരിക്കും.
വിജയികളെ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനും, മനുഷ്യൻ്റെ ഇടപെടലിന് ഒട്ടും സാധ്യതയില്ലാത്ത രീതിയിലും, നൂതന സാങ്കേതിക നിലവാരങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നത്. ഇതോടെ, നിലവിൽ കമ്പനികൾ സ്വന്തമായോ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലോ നടത്തുന്ന പരമ്പരാഗത മാനുവൽ നറുക്കെടുപ്പുകൾ പൂർണ്ണമായും ഇല്ലാതാകും. ബാങ്കുകൾ അവരുടെ സമ്മാന നറുക്കെടുപ്പുകൾക്കായി നിലവിൽ ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഈ ചട്ടക്കൂട് എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും ഏകീകരിക്കാനും മന്ത്രാലയം പദ്ധതിയിടുന്നതായും വൃത്തങ്ങൾ വിശദീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നറുക്കെടുപ്പുകളിൽ ലക്ഷക്കണക്കിന് ദിനാറിന്റെ തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ