
കുവൈത്ത് സിറ്റി: അമേരിക്കയുടെ കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ നടപടിക്രമങ്ങളുമായി കുവൈത്ത്. വാക്‌സിന്‍ ഇറക്കുമതിക്ക് ആവശ്യമായ ടെന്‍ഡര്‍ നല്‍കുന്നതിന് സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡേഴ്സ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ ദിനപ്പത്രങ്ങളെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കുവൈത്ത് ടെന്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നത്. നിര്‍ദ്ദേശത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നതിനായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
കൊവിഡ് പ്രതിരോധ വാക്‌സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണൈസേഷനുമായി ധാരണയിലെത്തിയേക്കും. ആദ്യഘട്ടത്തില്‍ 17 ലക്ഷത്തിലധികം ഡോസ് ഇറക്കുമതി ചെയ്യും. 8,54,000 പേര്‍ക്ക് ഇത് നല്‍കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam