ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്, പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെയെന്ന് കുവൈത്ത് അധികൃതർ

Published : Jun 01, 2025, 01:43 PM IST
ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്, പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെയെന്ന് കുവൈത്ത് അധികൃതർ

Synopsis

കഴിഞ്ഞ ആഴ്ച ഫീൽഡ് ട്രാഫിക് വകുപ്പുകൾ 18,000 ട്രാഫിക് ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് ശേഷം പ്രതിവാരം രേഖപ്പെടുത്തുന്ന ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റ് ആക്ടിങ് ഡയറക്ടർ ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫീൽഡ് നിരീക്ഷണങ്ങളിലൂടെയും വിവിധ ട്രാഫിക് സെക്ടറുകൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലൂടെയും ഇത് വ്യക്തമാണ്. കഴിഞ്ഞ ആഴ്ച ഫീൽഡ് ട്രാഫിക് വകുപ്പുകൾ 18,000 ട്രാഫിക് ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് പുതിയ നിയമം നടപ്പിലാക്കുന്നതിന് മുൻപുള്ള മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ സംഖ്യയാണ്.

മുൻപ് ആഴ്ചയിൽ ഏകദേശം 60,000 ലംഘനങ്ങൾ വരെ രേഖപ്പെടുത്തിയിരുന്നു. ഈ കണക്കുകൾ റോഡ് ഉപയോക്താക്കളുടെ അച്ചടക്കത്തെയും പുതിയ നിയമങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും ബു ഹസ്സൻ വിശദീകരിച്ചു. രാഷ്ട്രീയ നേതൃത്വം ഈ ഭേദഗതികൾക്ക് അംഗീകാരം നൽകിയിരുന്നു. പൗരന്മാരും താമസക്കാരും പുതിയ ട്രാഫിക് നിയമത്തോട് വ്യക്തമായ അനുസരണം പുലർത്തുന്നതിനാൽ വരും ദിവസങ്ങളിലും ട്രാഫിക് ലംഘനങ്ങളിലും അപകടങ്ങളിലും കാര്യമായ കുറവ് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി