സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസാ മാറ്റം അനുവദിച്ച്‌ കുവൈത്ത്

Published : Oct 24, 2019, 12:40 AM IST
സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസാ മാറ്റം അനുവദിച്ച്‌  കുവൈത്ത്

Synopsis

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന വിധം ആണ് പുതിയ വിസാനയം.


കുവൈത്ത്‍സിറ്റി: കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസാ മാറ്റം അനുവദിച്ച്‌ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാം. വിസ ഫീസ്‌ നിരക്കിൽ വർധനവ്‌ വരുത്താതെയാണ് പുതിയ ഉത്തരവ്‌. സന്ദർശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്‍റെ നിശ്ചിത മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും.

തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് , വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്ക് ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ മേഖലയിലേക്ക് വിസ മാറ്റാം. വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാ ശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി.

വിസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ഒരു വര്‍ഷം വരെ അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം