സോഷ്യല്‍ മീഡിയ വഴി യുഎഇയെ അപമാനിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം തടവ്

Published : May 30, 2019, 02:51 PM IST
സോഷ്യല്‍ മീഡിയ വഴി യുഎഇയെ അപമാനിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം തടവ്

Synopsis

ട്വിറ്ററില്‍ നടന്ന സംവാദങ്ങള്‍ക്കിടെ ഇയാള്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തുകയായിരുന്നു. 

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്തി പൗരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. കുവൈത്തിന്റെ സുഹൃദ്‍രാജ്യമായ യുഎഇയെ അപമാനിച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ലണ്ടനില്‍ താമസിക്കുന്ന അബ്ദുല്ല സാലിഹ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ട്വിറ്ററില്‍ നടന്ന സംവാദങ്ങള്‍ക്കിടെ ഇയാള്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തുകയായിരുന്നു.  ലണ്ടനില്‍ കഴിയുന്ന പ്രതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു വിധി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ തകരാർ;കുവൈത്ത് സിറ്റിയിലെ അൽ ജഹ്റയിൽ വൈദ്യുതി ബന്ധം നിലച്ചു
പശ്ചിമേഷ്യൻ സംഘർഷം; ഗള്‍ഫിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം